ads

banner

Saturday, 10 August 2019

author photo

തിരുവനന്തപുരം : മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജാഗ്രത പുലർത്തണമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജാഗ്രത പുലർത്തണം. അവധി ദിവസങ്ങളിലും ആർ.ഡി.ഡി, എ.ഡി(വി.എച്ച്.എസ്.ഇ), ഡി.ഡി, ഡി.ഇ.ഒ., എ.ഇ.ഒ ഓഫീസുകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂം സംവിധാനമൊരുക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലെ ദുരന്ത നിവാരണ സെക്ഷനുമായി [RR – 0471 2580526, e-mail - rrsectiondpi@gmail.com] ആശയവിനിമയം നടത്തുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവുമെത്തിച്ചു കൊടുക്കുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണം. സ്കൂളുകളിലും ഓഫീസുകളിലും ഫയലുകളും വസ്തുവകകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതാണ്. പ്രവൃത്തിദിനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement