കൊങ്കൺ: കൊങ്കണ്‍പാതയില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് സൂറത്ക്കല്ലിന് സമീപം പാടീല് കുലശേഖര സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ട്രാക്കില്‍ നിന്ന് മണ്ണ് നീക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ജോക്കട്ട സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കി വേഗതകുറച്ച് ട്രെയിനുകള്‍ കടത്തി വിടാനുള്ള ശ്രമത്തിലാണ് റെയില്‍വേ. തുടര്‍ന്ന് അറ്റകുറ്റപണികള്‍ക്കായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ച്ച പാത അടച്ചിടുമെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് തുടരുന്ന കനത്തമഴ മണ്ണ് നീക്കം ചെയ്യുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്.
This post have 0 komentar
EmoticonEmoticon