തിരുവനന്തപുരം :എ.സമ്പത്തിനെ യുഡിഎഫ് എംപിമാര്‍ ബഹിഷ്കരിക്കുമെന്ന് കെ.മുരളീധരന്‍. തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് എംപിമാരെയും രാജ്യസഭാ എംപി എളമരം കരീമിനെയും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. അതിനാലാണ് സമ്പത്തിന്റെ നിയമനമെന്നും മുരളീധരന്‍ പറഞ്ഞു.
വികസന പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് മുന്‍ എം.പി എ.സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള ലെയ്സണ്‍ ഒാഫീറായി ഡല്‍ഹിയില്‍ നിയമിക്കുന്നത്. മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളോടെ ചീഫ്സെക്രട്ടറിയുടെ റാങ്കിലാവും നിയമനം. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറും ചീഫ് സെക്രട്ടറിയുമാണ് നിലിവില്‍ കേന്ദ്രവുമായുള്ള ആശയവിനിമയത്തിന് ചുമതലയുള്ളവര്‍.
എ. സമ്പത്തിന്റെ നിയമനം ആര്‍ഭാടമാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു. നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് തോറ്റ എം.പിയെ സംസ്ഥാന സർക്കാർ ക്യാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നത്. പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണ് നിയമനം എന്നത് നീതീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
This post have 0 komentar
EmoticonEmoticon