ads

banner

Saturday, 10 August 2019

author photo

മലപ്പുറം: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ കുടുംബങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് അവതാളത്തിലാക്കികൊണ്ടാണ് മഴ തുടരുന്നത്. കഴിഞ്ഞ ദിവസം രാത്രി 8ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ 17 കുടുംബങ്ങളാണ് മണ്ണിനടിയിലായത്. ഇതില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. വീട്ടമ്മയായ മതി, ചെറുമകന്‍ ഗോകുല്‍, മറ്റൊരു 5 വയസ്സുകാരന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അതേസമയം 38 പേരെ ഇനിയും കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് മഴ തടസപ്പെടുത്തുന്നത്. കവളപ്പാറയില്‍ നിന്ന് മാറിത്താമസിക്കാന്‍ ഇവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement