ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. വാജ്പേയി, നരേന്ദ്രമോദി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനം, പ്രതിരോധം, വാർത്താവിതരണം, നിയമം,വാണിജ്യവകുപ്പുകളുെട ചുമതല വഹിച്ചു. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് പദവികൾ വഹിച്ചു. ബിജെപിയുടെ മുഖമായിരുന്നു അരുണ്‍ ജയ്റ്റ്‌ലി.
66-കാരനായ ജെയ്റ്റ് കഴിഞ്ഞ വർഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനുശേഷം ധനകാര്യമന്ത്രി സ്ഥാനത്തുനിന്ന് ദീർഘ അവധിയെടുത്ത അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് രണ്ടാം മോദി സർക്കാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രമേഹ രോഗികൂടിയായ അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിലെ ഇടക്കാല ബജറ്റ് സെഷനിലും പങ്കെടുത്തിരുന്നില്ല.ശസ്ത്രക്രിയക്കു ശേഷം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത ജയ്റ്റ്ലി ഫെബ്രുവരിയിൽ അമേരിക്കയിൽ പോയി ചികിത്സ തേടിയിരുന്നു. മെയ് മാസത്തിൽ എയിംസിലും ചികിത്സ തേടിയിരുന്നു.
1970കളുടെ തുടക്കത്തില്‍ എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അരുണ്‍ ജെയ്റ്റ്‌ലി ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ധനമന്ത്രി എന്ന നിലയിലാണ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. നോട്ടുനിരോധനവും ജിഎസ്ടി നടപ്പിലാക്കലും അടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതും ജെയ്റ്റ്‌ലിയുടെ മേല്‍നോട്ടത്തിലായിരുന്നു.
ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെയാണ് അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രീയരംഗത്തേയ്ക്ക് പ്രവേശിച്ചത്. 1974ല്‍ ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്റ്റ്‌ലി അടിയന്തരാവസ്ഥയുടെ നാളുകളില്‍ 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. പ്രമുഖ അഭിഭാഷകന്‍ കൂടിയായിരുന്ന ജെയ്റ്റ്‌ലി 1989ല്‍ വി.പി.സിങ് മന്ത്രിസഭയുടെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടു.
This post have 0 komentar
EmoticonEmoticon