തൃശ്ശൂര്‍: നൗഷാദിനെ എസ്ഡിപിഐ കൊലപ്പെടുത്തിയത് താലിബാന്‍ മോഡലിലാണെന്നും എസ്.ഡി.പി.ഐ, സി.പി.എമ്മിന്റെ ബി ടീമായി മാറി കഴിഞ്ഞെന്നും നൗഷാദിന്റെ കൊലയില്‍ സി.പി.എമ്മിന്റെ പങ്കും അന്വേഷിക്കേണ്ടതാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. നൗഷാദിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐക്കാരാണ്. ഇതോടൊപ്പം സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം.
മാത്രമല്ല എസ്.ഡി.പി.ഐയെ ഇങ്ങനെ വളര്‍ത്തിയത് സി.പി.എമ്മാണ്. കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയില്‍ ജയിക്കുന്നത് എസ്.ഡി.പി.ഐയുടെ വോട്ടു വാങ്ങിയാണ്. മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു.
നൗഷാദിനെ എസ്.ഡി.പി.ഐക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയും തുറന്നടിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon