ads

banner

Saturday, 17 August 2019

author photo

ന്യൂഡൽഹി :യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹർജി. പൊതുജനങ്ങളെ ഭീകരവാദികളാക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന വിധത്തിലുള്ള ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഭീകര ബന്ധ സംശയത്തിന്‍റെ പേരില്‍ ഏത് വ്യക്തിയെയും ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കുന്നതാണ് പുതുക്കിയ യു.എ.പി.എ നിയമം.

ഡല്‍ഹി സ്വദേശിയായ സജല്‍ അവസ്തിയാണ് പൊതുതാത്പര്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് യു.എ.പി.എ നിയമം പുതുക്കി പാര്‍ലമെന്‍റ് ബില്‍ പാസാക്കിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് യു.എ.പി.എ നിയമത്തിലുള്ളതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

ഒരു വ്യക്തിയെ വിചാരണ കൂടാതെ ഭീകരനായി പ്രഖ്യാപിക്കുക വഴി അയാളുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുകയാണ് ചെയ്യുന്നത്. അന്തസോടെ ജീവിക്കാനാവുക എന്നത് മൗലികാവകാശങ്ങളുടെ കാതലായ വശമാണ്. യു.എ.പി.എ നിയമം ഇത് ലംഘിക്കുന്നു. തുല്ല്യതക്കുള്ള അവകാശം അനുവദിക്കുന്ന ഭരണഘടനാ അനുച്ഛേദം 14, അഭിപ്രായ സ്വാതന്ത്ര്യനുള്ള അനുച്ഛേദം 19, എന്നിവക്കും എതിരാണ് ഭേഗതഗി ചെയ്ത യു.എ.പി.എ നിയമത്തിലെ വ്യവസ്ഥകള്‍.

ഭരണഘടന ഉറപ്പ് നല്‍കുന്ന വിയോജിപ്പിനുള്ള അവകാശവും ഈ നിയമം പരോക്ഷമായി റദ്ദ് ചെയ്യുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു. പൗരന്‍റെ വ്യക്തിപരവും രാഷ്ട്രീയവുമായ അവകാശ സംരക്ഷണത്തിന് ഇന്ത്യയുള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ ഒപ്പുവച്ച 1965 ലെ അന്താരാഷ്ട്ര ഉടമ്പടിയെയും യു.എ.പി.എ നിയമം ലംഘിക്കുന്നുവെന്ന് സജല്‍ അവസ്തി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement