ads

banner

Saturday, 31 August 2019

author photo

തിരുവനന്തപുരം:  ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി നാളെ മുതല്‍ നടപ്പാകും. മദ്യപിച്ച് വാഹനമോടിച്ചാല്‍ അയ്യായിരം രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പതിനായിരം രൂപയും പിഴ അടക്കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ പിതാവ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാനും ചട്ടം. പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ മാധ്യമങ്ങളോട്  പറഞ്ഞു.
 തോന്നുംപടി വണ്ടിയോടിച്ച് പിടിച്ചാല്‍ ഇനി നിസാര പിഴ കൊടുത്ത് രക്ഷപെടാമെന്ന് ആരും കരുതണ്ട. വലിയ വില തന്നെ കൊടുക്കേണ്ടി വരും. അപകട യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹനനിയമഭേദഗതിയിലാണ് നൂറിലും ആയിരത്തിലുമൊതുങ്ങിയിരുന്ന പിഴകള്‍ പതിനായിരങ്ങളായി കുതിച്ചുയരുന്നത്. ഏറ്റവും കര്‍ശനമാക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവരുടെ വഹനമോടിക്കലാണ്. ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തുകയും വാഹനത്തിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. അപകടുമുണ്ടായാല്‍ പിതാവിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.
 മദ്യപിച്ച് വാഹനമോടിച്ചാല്‍ ആദ്യതവണ അയ്യായിരവും വീണ്ടും ആവര്‍ത്തിച്ചാല്‍ പതിനയ്യായിരം വരെയും പിഴയാകും. ഇതിനൊപ്പം അപകടകരമായ ഡ്രൈവിങിനുള്ള അയ്യായിരം രൂപ കൂടി ചുമത്തിയാല്‍ പിഴ ഇരുപതിനായിരമാവും. ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലങ്കില്‍ ആയിരവും ലൈസന്‍സില്ലങ്കില്‍ അയ്യായിരവും അമിതവേഗമെങ്കില്‍ ആയിരം മുതല്‍ 2000 വരെയുമാണ് നഷ്ടമാകുന്നത്. ട്രാഫിക് സിഗ്നലിലെ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ പതിനായിരവും പോകും. കര്‍ശനപരിശോധനക്കായി നൂറിലേറെ സ്ക്വാഡുകളെയും നിയോഗിച്ചു. അതിനാല്‍ സൂക്ഷിച്ചാല്‍ ആരോഗ്യവും സമ്പാദ്യവും സുരക്ഷിതം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement