ബാഗ്ദാദ്: ഇറാക്കില്‍ അഷുറ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
കര്ബാളയിലെ ഷിയ മുസ്ലീം പള്ളിയിലാണ് സംഭവമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇറാക്ക് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
അഷുറ ദിനത്തില്‍ ആയിരത്തിലധികം പേരാണ് കര്ബാളയിലെ പള്ളിയിലേക്ക് എത്തിയിരുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള നടപ്പാത തകര്‍ന്നുവീണതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon