സൗദിഅറേബ്യ: ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. ബാരലിന് 70 ഡോളര്‍ വരെ വില ഉയര്‍ന്നു.
കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് ഇറാഖ് - കുവൈത്ത് യുദ്ധ കാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം മാറ്റം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ക്രൂഡ‍് വില ബാരലിന് 80 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന. ലോകരാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണകയറ്റുമതിയുടെ അഞ്ച് ശതമാനത്തോളം ഇവിടെനിന്നാണ്. സൗദി അറേബ്യയില്‍ നിന്നുളള ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് ഇന്ത്യന്‍ വിപണിയിലും വില വര്‍ധന പ്രതിഫലിക്കും
.
ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ക്യൂക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമുണ്ടായത് അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇക്കാര്യം നിഷേധിച്ച ഇറാന്‍ അമേരിക്ക പരമാവധി നുണ പരത്തുകയാണെന്ന് പ്രതികരിച്ചു. എന്നാല്‍ അടുത്തയാഴ്ച ഇറാന്‍ പ്രസിഡന്റുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറില്ലെന്ന് അമേരിക്ക അറിയിച്ചു.
This post have 0 komentar
EmoticonEmoticon