ads

banner

Monday, 30 September 2019

author photo

ഉത്തര്‍പ്രദേശ്: ഉത്തരേന്ത്യയില്‍ മഴക്കെടുതികളില്‍ കഴിഞ്ഞ നാലു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 124 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം 93പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഇവിടെ 14 പേരും ശനിയാഴ്ച 25പേരും മരിച്ചു.

ബിഹാറിലും കനത്ത മഴ തുടരുകയാണ്. മഴക്കെടുതികളില്‍ ഇതുവരെ 27 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂര്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് 24 ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പട്‌നയില്‍ ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്.

പട്‌നയെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്. പലപ്രദേശങ്ങളും കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. 19 ദേശീയ ദുരന്തനിവാരണ സമിതി സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. പട്നയില്‍ ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്. 

ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലം പുണെയില്‍ മരണസംഖ്യ 22 ആയി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ മരിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement