ads

banner

Monday, 23 September 2019

author photo

ന്യൂഡൽഹി: പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ നടത്താനുള്ള തീവ്രവാദി സംഘടനയുടെ പദ്ധതി പഞ്ചാബ് പോലീസ് പരാജയപ്പെടുത്തി. നിരോധിത സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സാണ് ആക്രമണങ്ങൾക്കായി പദ്ധതിയൊരുക്കിയത്. 
 പഞ്ചാബിലെ താൻ തരാൻ ജില്ലയിൽ നിന്ന് നാല് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എകെ-47 റൈഫിളുകളും പിസ്റ്റളുകളുമുൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തു. സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയിൽ പെടുന്നു. 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യ-പാക് അതിർത്തി മേഖലയിൽ ഡ്രോൺ ഉപയോഗിച്ചാണ് ആയുധം എത്തിച്ചതെന്നാണ് പോലീസ് നിഗമനം.  
 ജമ്മു-കശ്മീരും പഞ്ചാബും മറ്റ് അതിർത്തി മേഖലകളും കേന്ദ്രീകരിച്ച് അക്രമണം നടത്താനുള്ള ലക്ഷ്യം മുൻനിർത്തിയുള്ള നുഴഞ്ഞുകയറ്റം വർധിച്ചത് ശ്രദ്ധയിൽ പെട്ടതായി പോലീസ് ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത മാധ്യമങ്ങളെ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പിശോധനയിലാണ് അക്രമണ പരമ്പര തടയാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
 ബൽവന്ത് സിങ്, ആകാശ് ദീപ്, ഹർഭജൻ സിങ്, ബൽബീർ സിങ് എന്നിവരാണ് പോലീസ് പിടിയിലായത്. ആകാശ് ദീപ്, ബൽവന്ത് സിങ് എന്നിവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഐഎസ്ഐയുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നതായാണ് വിവരം. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ തലവൻ രഞ്ജിത് സിങ്ങും ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുർമീത് സിങ്ങുമാണ് സംസ്ഥാനത്ത് സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement