ads

banner

Sunday, 22 September 2019

author photo

ഹരിയാന:  നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഹരിയാന പി.സി.സി സ്ഥാനാര്‍ഥി മോഹികളുടെ പ്രവാഹമാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇത് തന്നെയാണ്. ഈ പ്രത്യക സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാന കോണ്‍ഗ്രസ് നേതൃത്വം. മികച്ച സ്വാഭാവ ശുദ്ധിയുള്ളവരെയാണ് ഹരിയാന പി.സി.സി തിരയുന്നത്. അപേക്ഷ ക്ഷണിച്ചുകൊണ്ട് ഹരിയാന പി.സി.സി അധ്യക്ഷ കുമാരി ഷെല്‍ജ പ്രത്യക കുറിപ്പും ഇറക്കിയിട്ടുണ്ട്.

ഘോഷണപത്ര എന്ന് പേരിട്ടിരിക്കുന്ന കുറിപ്പില്‍ സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍ വിവരിക്കുന്നുണ്ട്. അപേക്ഷകര്‍ ഗാന്ധിയന്‍ ജീവിതശൈലി പുലര്‍ത്തുന്നവരാകണം, പാര്‍ട്ടി ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്നയാളാകണം, മതേതര മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കണം, ഏറ്റവും സാധാരണക്കാരനുമായി സമ്പര്‍ക്കം ഉള്ളവരാകണം, ചായ കുടിക്കണം, ഖാദി വസ്ത്രം ധരിക്കണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് കുറിപ്പിലുള്ളത്.

ഏറ്റവും സാധാരണക്കാരനുമായി സമ്പര്‍ക്കം ഉള്ളവരാകണം, ചായ കുടിക്കണം, ഖാദി വസ്ത്രം ധരിക്കണം തുടങ്ങി പത്തോളം കല്‍പ്പനകളാണ് സ്ഥാനാര്‍ത്ഥിമോഹികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നത്. ജാതിയുടെയോ, മതത്തിന്‍റെയോ പേരില്‍ ആരോടും വിവേചനം കാണിക്കില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. കൂടാതെ സ്ഥാനാര്‍ഥിത്വത്തിന് അപേക്ഷ നല്‍കുന്നവര്‍ ഒരു നിശ്ചിത തുക കെട്ടിവെക്കുകയും വേണം.

ജനറല്‍ വിഭാഗത്തിലുള്ളവര്‍ 5000 രൂപ,പട്ടികജാതി പട്ടിക വര്‍ഗം, വനിത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൂടാതെ അപേക്ഷാഫോറത്തിനായി 25 രൂപയും നല്‍കണം. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ഥ്ത്വത്തിന് വലിയ തള്ളിക്കയറ്റമുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഏറ്റയും യോജിച്ചവരെ കണ്ടെത്താനാകുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement