പിറവം: ഇടവകനിറഞ്ഞ വൈകാരികതയ്ക്കും പ്രതിഷേധത്തിനും മധ്യേ പിറവംപള്ളിയിൽ ഓർത്തഡോക്സ് സഭ കുർബാനയര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലും ശക്തമായ പൊലീസ് സന്നാഹത്തിനുമിടയിലായിരുന്നു കർമങ്ങൾ. പിറവം ടൗണിലും വിവിധ പള്ളികളിലും യാക്കോബായ സഭ പ്രതിഷേധിച്ചു. രാവിലെ ഏഴുമണിയോടെയാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ പിറവംപള്ളിമുറ്റത്തേക്ക് എത്തിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വൈദികർക്കൊപ്പം ഇടവകാംഗങ്ങളായ വിശ്വാസികളെമാത്രമെ ആർ.ഡി.ഒ പള്ളിയിലേക്ക് പ്രവേശിപ്പിച്ചുള്ളു.
പള്ളിതുറന്ന് ഓർത്തഡോക്സ് സഭാംഗങ്ങൾ താൽക്കാലിക കൂദാശ നടത്തിയ ശേഷം ആരാധന നടത്തി കുർബാന അർപിച്ചു. ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികൻ സ്ക്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിലായിരുന്നു മൂന്നിന്മേൽ കുർബാന. ഇതേസമയം തന്നെ പിറവം ടൗണിലെ കുരിശടിയിൽ യാക്കോബായ സഭ കുർബാന നടത്തി പ്രതിഷേധിച്ചു. യാക്കോബായ സഭയുടെ പള്ളികളിലും പ്രതിഷേധമുണ്ടായി. സഭാംഗങ്ങൾ പിറവംടൗണിൽ മാർച്ചുംനടത്തി. ഏറെ വൈകാരികത നിറഞ്ഞ പള്ളിപരിസരങ്ങളിലും ടൗണിലും അടക്കം പൊലീസ് തീർത്ത കനത്ത സുരക്ഷയിലാണ് പിറവത്തെ ഞായറാഴ്ച കടന്നുപോകുന്നത്.
HomeUnlabelledജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലും ശക്തമായ പൊലീസ് സന്നാഹത്തിനുമിടയിൽ പിറവംപള്ളിയിൽ ഓർത്തഡോക്സ് സഭ കുർബാനയര്‍പ്പിച്ചു
This post have 0 komentar
EmoticonEmoticon