വാഷിംഗ്‌ടൺ: സൗദിയിലെ ഹൂതി ആക്രമണത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷസ്ഥിതിക്ക് സമാധാനപരമായ പരിഹാരമാണ് തേടുന്നതെന്ന് അമേരിക്ക. ഇറാനും സമാന ചിന്താഗതി ഉണ്ടാകണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആവശ്യപ്പെട്ടു. അമേരിക്കയോ സൗദിയോ ഇറാന്റെ മണ്ണില്‍ പ്രകോപനമുണ്ടാക്കിയാല്‍,, അത് യുദ്ധത്തില്‍ കലാശിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്കി.
ഇതിനിടെ ഇന്ത്യയ്ക്കുളള എണ്ണവിഹിതം ഉറപ്പാക്കാന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദിയുമായി ചര്‍ച്ച നടത്തി.ജിദ്ദയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും അബുദാബയില്‍ യു.എ.ഇ ഭരണാധികാരികളുമായും കൂടിക്കാഴ്ചയ്ക്കുശേഷമാണ് മൈക്ക് പോംപെയോയുടെ പ്രതികരണം.
അരാംകോയിെല ആക്രമണത്തിനുശേഷം ഇറാനെതിരെ ആഞ്ഞടിച്ച മൈക്ക് പോംപെയോയുടെ പുതിയ നിലപാട് സംഘര്‍ഷസ്ഥിതിക്ക് അയവുണ്ടാക്കുമെന്നാണ് സൂചന. ഇറാനെതിരെ കൂടുതല്‍ ഉപരോധനടപടികള്‍ സ്വീകരിക്കുമെന്ന് മൈക്ക് പോംപെയോ വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയാറാണെന്നും ഇറാന്റെ മണ്ണില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ കനത്ത വില നല്കേണ്ടിവരുമെന്നും ഇറാന്‍വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഉറപ്പിക്കാന്‍ പെന്റഗണ്‍ തയാറായില്ല. സൗദി അന്വേഷണം നടത്തുകയാണെന്നും തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും പെന്‍റഗണ്‍ വക്താവ് അറിയിച്ചു. യു.എന്‍ നേതൃത്വത്തില്‍ രാജ്യാന്തര അന്വേഷണവും സൗദിയില്‍ ആരംഭിച്ചു.
കമ്മി നികത്തുന്നതിനായി 20 ലക്ഷം ബാരല്‍ എണ്ണ നല്‍കണമെന്ന സൗദിയുടെ അഭ്യര്‍ഥന ഇറാഖ്ത ളളി. ഇന്ത്യയ്ക്കുളള എണ്ണ കയറ്റുമതിയില്‍ കുറവുവരുത്തില്ലെന്ന് സൗദി പെട്രോളിയം മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon