തിരുവനന്തപുരം: മുരുക്കുംപുഴയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കണിയാപുരം സ്വദേശി ശ്രീകുട്ടന്‍, മുരുക്കുംപുഴ സ്വദേശി ശ്യാം എന്നീവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണിയാപുരം സ്വദേശി രാഹുലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാത്രി 8.45 ഓടെയാണ് അപകടം നടന്നത്.
സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം പോയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും റോഡില്‍ തെറിച്ച് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് വെച്ച് യുവാക്കള്‍ മരണപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ടിക് പോസ്റ്റ് നിരവധി കഷണങ്ങളായി തകര്‍ന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon