കണ്ണൂര്‍: ചെറുപുഴയില്‍ ആത്മഹത്യ ചെയ്ത കരാറുകാരന്‍ ജോസഫിന്റെ സാമ്പത്തിക ബാധ്യത കെ.പി.സി.സി ഏറ്റെടുക്കും. ആദ്യഗഡു സഹായം ജോസഫിന്റെ കുടുംബത്തിന് ഉടന്‍ നൽകാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
ചെറുപുഴയിലെ കോൺഗ്രസ് നേതാക്കൾ അച്ഛനെ ചതിച്ചതാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ജോസഫിന്റെ മകൻ കത്തയച്ചതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സന്ദർശനം. ജോസഫിന്റെ ഭാര്യ, മക്കൾ , മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി സംസാരിച്ചു. സാമ്പത്തികമടക്കം കുടുംബം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾക്ക് കെ.പി.സി.സിയുടെ നേതൃത്വത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആരോപണം നേരിടുന്ന നേതാൾക്കെതിരെ നടപടിയുണ്ടാകും. കോൺഗ്രസ് നേതാക്കളുടെ പേരുകളിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്തും. പണം നൽകാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ടെന്നും നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു. കെ.പി.സി.സി നിയമിച്ച മൂന്നംഗ അന്വേഷണ സമിതി ജോസഫിന്റെ വീട്ടിലെത്തി തെളിവെടുത്തു. ആരോപണം നേരിടുന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും വിവരങ്ങൾ ആരായും. അഞ്ച് ദിവസത്തിനുള്ളിൽ കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.
കെ. കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നര കോടിയോളം രൂപ ജോസഫിന് കൊടുക്കാനുണ്ടെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഈ പണം കിട്ടാതെ വന്നതോടെ സാമ്പത്തിക ബാധ്യതമൂലമാണ് ജോസഫ് ജീവനൊടുക്കിയതെന്നാണ് ആരോപണം. അതേസമയം ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ ആത്മഹത്യയിലൂടെ കോണ്‍ഗ്രസ് നടത്തിയ കുംഭകോണമാണ് പുറത്തുവന്നതെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കളവ് പിടിച്ചപ്പോള്‍ കളവ് മുതല്‍ തിരിച്ചുനല്‍കാമെന്ന നിലപാടാണ് മുല്ലപ്പളളി രാമചന്ദ്രന്റേത്. വിജിലന്‍സ് അന്വേഷണത്തെ മുല്ലപ്പളളി ഭയക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon