ചേര്‍ത്തല: പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി. സി. കാപ്പന്‍ അനുകൂല തരംഗമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതേ രീതിയില്‍ പോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നിലപാടുകളുമായി എസ്എന്‍ഡിപി യോഗം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. സി.പി സുഗതന്‍ വെറും കടലാസ് പുലിയാണ്. സമിതിയില്‍ നിന്ന് ഒരു സുഗതന്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. നവോത്ഥാന സമിതി വൈസ് പ്രസിഡന്റായിരുന്ന സുഗതന് പാര്‍ലമെന്ററി വ്യാമോഹമാണ്. സമിതി പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകും.
രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon