ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ ഐഎസ്ആർഒ ചെയര്‍മാന്‍ കെ ശിവനെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തിരികെപ്പോകാന്‍ തുടങ്ങുമ്പോഴാണ് ഐഎസ്ആർഒ ചെയര്‍മാന്‍ വികാരാധീനനായത്. അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് മോദി സമാശ്വസിപ്പിക്കുകയായിരുന്നു.
ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ടെന്നും മോദി ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചത്.
#WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/bytNChtqNK
— ANI (@ANI) September 7, 2019
This post have 0 komentar
EmoticonEmoticon