ads

banner

Saturday, 28 September 2019

author photo

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ആദ്യ സിഖ് പൊലീസുകാരന്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ചു. ടെക്സാസ് ഡെപ്യൂട്ടി പൊലീസ് ഓഫീസറായ സന്ദീപ് സിങ് ദാലിവാല്‍ (40) ആണ് കൊല്ലപ്പെട്ടത്. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായ യു.എസ് പൊലീസ് സേനയിലെത്തിയ ആളാണ് സന്ദീപ്.

പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ ടെക്സാസിലെ ഹാരിസ് കൗണ്ടിയിലെ ട്രാഫിക് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സന്ദീപിന് നേരെ കാര്‍ യാത്രക്കാരന്‍ വെടിവെക്കുകയായിരുന്നു. ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതാണ് യാത്രക്കാരനെ പ്രോകോപിപ്പിച്ചത്. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കാറില്‍ ഉണ്ടായിരുന്നു. കൊലയാളിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്ത് വര്‍ഷമായി ഹാരിസ് കൗണ്ടി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു സന്ദീപ് ദാലിവാല്‍. സിഖ് വിഭാഗത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമായ തലപ്പാവും താടിയും ഡ്യൂട്ടി സമയത്ത് ധരിക്കാന്‍ സന്ദീപിന് പൊലീസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. 

സന്ദീപ് ദാലിവാല്‍ എല്ലാവര്‍ക്കും വഴികാട്ടിയായിരുന്നുവെന്ന് കമ്മീഷണര്‍ ആഡ്രിയന്‍ ഗ്രേഷ്യ പറഞ്ഞു. നിരവധി പേര്‍ക്കുള്ള ഉദാഹരണമായിരുന്നു. ഹാര്‍വെ ചുഴലിക്കാറ്റ്‌ ഉണ്ടായപ്പോള്‍ ഭക്ഷ്യവസ്തുകളുടെ വിതരണം അടക്കം വലിയ സഹായങ്ങള്‍ സന്ദീപ് ജനങ്ങള്‍ക്ക് നല്‍കിയെന്നും ഗ്രേഷ്യ വ്യക്തമാക്കി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement