സുഡാൻ: സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സസ്പെന്‍റ് ചെയ്ത നടപടി പിന്‍വലിച്ചു., സുഡാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഏറെ കാലം പ്രസിഡന്‍റായിരുന്ന ഉമര്‍ അല്‍ ബാഷിറിനെതിരെ വന്‍ പ്രതിഷേധം രാജ്യത്ത് അരങ്ങേറിയ പശ്ചാത്തലത്തിലായിരുന്നു ആഫ്രിക്കന്‍ യൂണിയന്‍ സുഡാന്‍റെ അംഗത്വം സസ്പെന്‍റ് ചെയ്തിരുന്നത്, മൂന്ന് മാസത്തേക്കായിരുന്നു സസ്പെന്‍ഷന്‍.
ജൂണില്‍ ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ ഈ മാസം അവസാനിക്കാനിരിക്കെയാണ് ആഫ്രിക്കന്‍ യൂണിയന്‍ നടപടി റദ്ദാക്കിയത്. സുഡാനില്‍ പുതിയ സിവിലിയന്‍ സര്‍ക്കാര്‍ രൂപികരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സുഡാന്‍ പ്രധാനമന്ത്രിയായി അബ്ദുള്ള ഹംദോക്കാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം അദ്ദേഹം മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ആഫ്രിക്കന്‍ യൂണിയന്‍റെ നടപടി. സസ്പെന്‍ഷന്‍ പിന്‍വലിച്ച തീരുമാനത്തെ സുഡാന്‍ സ്വാഗതം ചെയ്തു.
This post have 0 komentar
EmoticonEmoticon