തിരുവനന്തപുരം: മില്‍മ പാലിന് ഇന്ന് മുതല്‍ ലിറ്ററിന് നാല് രൂപ കൂടും. മഞ്ഞ കവര്‍ പാലിന് ലിറ്ററിന് അഞ്ചു രൂപയും മറ്റു കവറിലുളളവയ്ക്ക് നാലു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 40 രൂപയില്‍നിന്ന് 44 രൂപയായി. കാവി, പച്ച കവറുകളിലുള്ള പാലിന്റെ വില 48 രൂപയായി.
ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കുന്നതില്‍ 3.35 പൈസ കര്‍ഷകനാണ് ലഭിക്കുക. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും ലഭിക്കും. മൂന്നു പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരു പൈസ നിര്‍മാര്‍ജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നല്‍കും. 2017ലാണ് മില്‍മ പാല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്.
ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളില്‍ പുതുക്കിയ വില പ്രകാരം പാല്‍ വില്‍ക്കുമെന്നു ചെയര്‍മാന്‍ പി എ ബാലന്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon