ഗുഡ്ഗാവ്: ഏഴുവയസ്സുള്ള മകന്‍റെ മുമ്പിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു. ഇവരുടെ വീട്ടില്‍ വച്ചുതന്നെയാണ് കൊലപാതകം നടത്തിയത്. വ്യാഴാഴ്ച ഗുഡ്ഗാവിലെ ദന്ദേഹേരയിലാണ് സംഭവമുണ്ടായത്. 31കാരനായ വിക്രം സിംഗും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും മക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകം ചെയ്തെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന്‍റെ സുഹൃത്തായ അഭിനവാണ് അറസ്റ്റിലായത്. ഇയാളുടെ മുഴുവന്‍ പേരും പൊലീസ് പുറത്തുവിട്ടിട്ടില്ല.
വിദേശത്ത് ജോലി തേടുന്നതിനുവേണ്ടി അഭിനവില്‍ നിന്ന് 1.5 ലക്ഷം രൂപ വിക്രം വാങ്ങിയിരുന്നു. എന്നാല്‍ ജോലി ശരിയായില്ല. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് കരുതുന്നത്. വാക്കുതര്‍ക്കത്തിനിടെ ക്ഷുഭിതനായ അഭിനവ് കത്തിയെടുത്ത് വിക്രമിനെ കുത്തി. ഇത് തടയാനെത്തിയ ഭാര്യയെയും ഇയാള്‍ കുത്തിക്കൊല്ലുകയായിരുന്നു. വാക്കുതര്‍ക്കമുണ്ടാകുന്നതിനുമുമ്പ് അഭിനവും വിക്രമും മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon