തിരുവനന്തപുരം: പള്ളിക്കല്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സമരത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്കരിച്ചു. ചികില്‍സക്കെത്തിയ സ്ത്രീയുടെ ഭര്‍ത്താവും മകനും ചേര്‍ന്നാണ് ഞായറാഴ്ച ഡോക്ടറെ മര്‍ദിച്ചത്. ശരീരത്തിലെ മുഴയുടെ ശസ്ത്രക്രിയക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായിരുന്നു കാരണം. രണ്ടുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് വൈകിയാല്‍ സംസ്ഥാന വ്യാപക സമരം തുടങ്ങുമെന്ന് ഐ.എം.ഒയും കെ.ജി.എം.ഒയും അറിയിച്ചു.
This post have 0 komentar
EmoticonEmoticon