ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ചീഫ് സെക്രട്ടറിക്കുവേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹരീഷ് സാല്‍വെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോടതിയില്‍ വാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകുന്നത് ഗുണംചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ചീഫ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിരുന്നു. അദ്ദേഹം ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കേസില്‍നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്‍മാറിയതിനെ തുടര്‍ന്നാണ് ഹരീഷ് സാല്‍വെയെ സര്‍ക്കാര്‍ സമീപിച്ചത്. രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിലൊരാളാണ് ഹരീഷ് സാല്‍വെ. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാകുന്നതും ഹരീഷ് സാല്‍വെയാണ്.
This post have 0 komentar
EmoticonEmoticon