തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. പി സദാശിവത്തിന്റെ പിൻഗാമിയായി സംസ്ഥാനത്തിന്റെ 22-ാമത് ഗവർണറായാണ് ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേൽക്കുന്നത്.
ഇന്നലെ രാവിലെയാണ് നിയുക്ത ഗവർണർ തിരുവനന്തപുരത്തെത്തിയത്. മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചു. മുഖ്യമന്ത്രി രാജഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആരിഫ് ഖാൻ കേന്ദ്ര മന്ത്രിയായും ലോക്സഭങ്ങമായും യുപി നിയമസഭാഅംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ ക്രാന്തി ദളിൽ നിന്നും വിട്ട അദ്ദേഹം പിന്നീട് കോൺഗ്രസ്, ജനതാ ദൾ, ബിഎസ്‌പി എന്നീ പാർട്ടി പാർട്ടികളിലേക്ക് ചുവട് മാറിയിട്ടുണ്ട്. അവസാനമായി ബിഎസ്‌പിയും വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. മോദിയുടെ വിശ്വസ്‌തനും അനുഭാവിയുമാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon