തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ കെ. സുരേന്ദ്രനും ബിജെപി സ്ഥാനാര്‍ഥികളായേക്കും. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തിന് ആര്‍എസ്‌എസ് അംഗീകാരം നൽകിയതോടെ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി സംസ്ഥാന ഘടകം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കൈമാറി.
ബിജെപി മല്‍സരിക്കുന്ന നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടികയാണ് കൈമാറിയിട്ടുള്ളത്. അരൂരില്‍ ബിഡിജെഎസ് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ സീറ്റ് ഏറ്റെടുക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. കുമ്മനത്തെ വീണ്ടും മല്‍സരിപ്പിക്കാന്‍ ആര്‍എസ്‌എസ് വീണ്ടും താല്‍പ്പര്യം കാണിക്കാതിരുന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്.
വട്ടിയൂര്‍ക്കാവിലേക്ക് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയതും മുന്‍ എം എല്‍ എ കെ മോഹന്‍കുമാറിനെ പരിഗണിക്കാന്‍ യുഡിഎഫ് തീരുമാനിക്കുകയും ചെയ്തതോടെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാട് ബിജെപിയും സ്വീകരിച്ചു. ഇതോടെയാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആര്‍എസ്‌എസ് പച്ചക്കൊടി കാട്ടിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon