തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലേക്കാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്. ബോര്‍ഡിന് ബജറ്റ് സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. ആദ്യ ഗഡുവായി 20 കോടി നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതില്‍ നിന്ന് ഒന്നും ബോര്‍ഡിന് ലഭിച്ചിട്ടില്ല.
ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ രൂക്ഷമായിരിക്കുകയാണ്. ധനലക്ഷ്മി ബാങ്കിലുള്ള ബോര്‍ഡിന്റെ കരുതല്‍ ധനത്തില്‍ നിന്ന് അത്യവശ്യമല്ലാത്ത മരാമത്ത് പണികള്‍ക്കായി പണമെടുത്തതും ശബരിമലയില്‍ ലേലം എടുക്കാന്‍ ആളെത്താത്തും പ്രതിസന്ധി ഗുരുതരമാക്കി. ചട്ടവിരുദ്ധമായാണ് ബോര്‍ഡിന്റെ നിക്ഷേപം പണയം വെച്ച് 30 കോടി രൂപ വായ്പയെടുത്തത്. അതിനാല്‍ നിക്ഷേപത്തില്‍ നിന്ന് പലിശ ലഭിക്കാത്ത സാഹചര്യവുമുണ്ടായി.
ശമ്പളം, പെന്‍ഷന്‍, നിത്യനിദാന ചിലവുകള്‍, മരാമത്ത് പണികള്‍ എന്നിവയ്ക്കായി പ്രതിമാസം 26 കോടിരൂപയെങ്കിലും ദേവസ്വം ബോര്‍ഡിന് ആവശ്യമായി വരും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന അവസ്ഥിയിലേക്കെത്തിക്കും. മണ്ഡല മകരവിളക്ക് കാലത്തെ ആവശ്യങ്ങള്‍ക്കായുള്ള 212 ലേലങ്ങളില്‍ 21 എണ്ണം മാത്രം ഏറ്റെടുക്കാനെ ആളുണ്ടായുള്ളു. ഇതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
യുവതി പ്രവേശന വിധിയുടെ ഭാഗമായുണ്ടായ സാമ്പത്തിക പ്രതിസന്ധി എത്ര വലുതായാലും സാമ്പത്തിക സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ്. വാഗ്ദാനം പാഴ്‌വാക്കാകുന്നതില്‍ ദേവസ്വം ബോര്‍ഡ് അസ്വസ്ഥരാണ്.
This post have 0 komentar
EmoticonEmoticon