ഭൂവനേശ്വര്‍: ഒഡീഷയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇരുപതോളം വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗജാപതി ജില്ലയിലെ ഗുമ്മയിലുള്ള വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
സംസ്ഥാനത്ത് രണ്ടു ദിവസമായി അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇതേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇതുവരെ നാല്പതോളം വീടുകള്‍ തകര്‍ന്നതായാണ് അനൗദ്യോഗിക കണക്ക്. പലയിടത്തും പൊതുഗതാഗതവും തടസപ്പെട്ടു. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുകയാണ്.
അടുത്ത രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ ഗതാഗതവും റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. 150 ലേറെ വളർത്തു മൃഗങ്ങൾ മണ്ണിടിച്ചിലിൽ പെട്ട് ചത്തുപോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon