ബത്തേരി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം പകൽകൂടി നീട്ടാൻ ശ്രമിച്ചാൽ കോടതിയിൽ എതിർക്കുമെന്ന് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകർ. പകലും ഗതാഗതനിയന്ത്രണം വേണമെന്ന് കേരളത്തിലെയോ കർണാടകയിലെയോ പരിസ്ഥിതി പ്രവർത്തകരാരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവർത്തിച്ചു. ദേശീയപാത 766ല്‍ രാത്രിയാത്രാ നിയന്ത്രണമാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയില്‍ ആദ്യം ഹർജി നല്‍കിയത് വയനാട് പ്രകൃതി സംരക്ഷണ സമിതിയടക്കമുള്ള പരിസ്ഥിതി പ്രവർത്തകരാണ്.
രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ നടന്ന ബഹുജന പ്രക്ഷോഭത്തിലുടനീളം സമിതിക്കെതിരെ രൂക്ഷ വിമർശനമാണുയർന്നത്. എന്നാൽ, തങ്ങളൊരിക്കലും പകല്‍ ഗതാഗനിയന്ത്രണം വേണെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പാത പൂർണമായും അടച്ചാല്‍ അത് വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രവർത്തകർ വിശദീകരിച്ചു.
പകല്‍ പാത അടയ്ക്കുന്നത് ജനവികാരം എതിരാക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി വ്യക്തമാക്കി. ബത്തേരിയില്‍ നടന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരിസ്ഥിതിക്കെതിരാണെന്നുമാണ് സമിതിയുടെ നിലപാട്. വരുന്ന ഒക്ടോബർ 18നാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്.
This post have 0 komentar
EmoticonEmoticon