തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്നും ഡ്രൈവര്‍മാരെ വച്ച് സര്‍വീസ് നടത്തും. ലീവിലുള്ളവരോട് മടങ്ങിയെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും ഇന്നും സർവീസുകൾ മുടങ്ങാൻ തന്നെയാണ് സാധ്യത.
307 സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. വെള്ളിയാഴ്ച 751 സര്‍വ്വീസുകളാണ് മുടങ്ങിയത്. ഇന്ന് പ്രശനങ്ങൾക്ക് കൂടുതൽ പരിഹാരമായേക്കും. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ 2230 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടത്. നഷ്ട്ടത്തിലുള്ള കമ്പനിക്ക് ഇത് കൂടുതൽ ബാധ്യത വരുത്തിവെക്കുകയാണ്. അതേസമയം ജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്.
അതിനിടെ, ജീവനക്കാർക്കുള്ള ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon