കോഴിക്കോട് : പെൺകുട്ടികളെ കൊല്ലുന്നത് ജോളിക്ക് ഹരം. അൽഫൈനെ കൊന്നത് താൻ തന്നെ എന്ന് ജോളി സമ്മതിച്ചു. റോയിയെ കൊന്ന ശേഷം ആദ്യം ജോളി മാത്യുവിനെ വിളിച്ചു. ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
അതേ സമയം ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിയിലെത്തി. ഇന്ന് സംസ്ഥാന പൊലിസ് മേധാവി അന്വേഷണ പുരോഗതി വിലയിരുത്തും. പൊന്നാമറ്റം വീട്ടിൽ പരിശോധന നടത്തി. വടകരയിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. താമരശേരി ഡിവൈഎസ്പി ഓഫീസും ഡിജിപി സന്ദർശിച്ചു.
8.30യോട് കൂടിയാണ് ഡിജിപി പൊന്നാമറ്റത്ത് എത്തിയത്. അതിന് മുമ്പ് ഉത്തരമേഖല ഐജി അശോക് ജാദവ് അവിടെ സന്ദർശിച്ചിരുന്നു. ഏകദേശം പത്ത് മിനിറ്റ് മാത്രമേ ബെഹ്‌റയുടെ സന്ദർശനം ഉണ്ടായിരുന്നുള്ളു. സയനൈഡ് എവിടെ വെച്ച് എങ്ങനെ ഉപയോഗിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഡിജിപി ചോദിച്ചിരുന്നു.
പ്രതികളെ ചോദ്യം ചെയ്യുന്നതിൽ ഡിജിപി പങ്കെടുത്തേക്കില്ല. ആറ് കൊലപാതകങ്ങളും ആറ് അന്വേഷണസംഘങ്ങളെ കൊണ്ട് അന്വേഷിക്കും. പുതിയ അന്വേഷണ സംഘങ്ങളെ പറ്റി ഡിജിപിയെ വിവരം ധരിപ്പിക്കും. തൃപ്തനാണെങ്കിൽ അദ്ദേഹം ഇത് അംഗീകരിക്കും. ജോളിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ കുഴപ്പിക്കുന്നതാണെങ്കിലും അന്വേഷണസംഘം അത് വിശ്വസത്തിലെടുത്തിട്ടില്ല. ഇനി നാല് ദിവസമാണ് ചോദ്യം ചെയ്യൽ ഉണ്ടാവുക. ഇടുക്കി കട്ടപ്പനയിലേക്ക് ജോളിയെ എത്തിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയ പരിശോധനകൾ അടക്കം നടത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon