മുംബൈ: ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ വന്‍ പ്രതിഷേധം. മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് മെട്രോ അധികൃതര്‍ മരങ്ങള്‍ മുറിക്കുന്ന നടപടികളിലേക്ക് കടന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍ ആരേ കോളനിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇരുന്നൂറോളം പ്രതിഷേധക്കാരെ പോലീസ് പിടികൂടി. ഇതിനിടെ ചിലര്‍ മരങ്ങള്‍ മുറിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകടക്കാനും ശ്രമിച്ചു. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയെങ്കിലും ആ ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവൂ എന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ വാദം. അതിനാല്‍ തിരക്കിട്ട് മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്നും അതില്‍ കഴമ്പില്ലെന്നുമായിരുന്നു മുംബൈ മെട്രോ റെയില്‍ അധികൃതരുടെ പ്രതികരണം. സെപ്റ്റംബര്‍ 13-ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ടെന്നും ഹൈക്കോടതി വിധിക്കായാണ് ഇതുവരെ കാത്തിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
മെട്രോ റെയിലിന്റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത്. നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയില്‍ 2500-ലേറെ മരങ്ങളാണ് വെട്ടിമാറ്റുക. ഇതിന് ട്രീ അതോറിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മരങ്ങള്‍ വെട്ടുന്നതിനെതിരെ ചിലര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ഹര്‍ജികളെല്ലാം തള്ളുകയായിരുന്നു. സുപ്രീംകോടതിയുടേയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ ആരേ കോളനി വനമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.
This post have 0 komentar
EmoticonEmoticon