കശ്മീർ: കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ വെസ്റ്റ് ബംഗാൾ സ്വദേശികളാണ്. രണ്ടു പേരുടെ വിവരങ്ങൾ അറിവായിട്ടില്ല . അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ഷെയ്ക് കമറുദ്ദീൻ, മുഹമ്മദ് റഫീക്ക്, മുർണുസുലിൻ എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് പേർ സഹൂർ ദിൻ എന്ന തൊഴിലാളിയാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon