റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന സന്ദര്‍ശനത്തിനായി തിങ്കളാഴ്ച സൗദി അറേബ്യയിലെത്തും. സല്മാന് രാജാവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന അദ്ദേഹം 24 മണിക്കൂര്‍കൊണ്ട് ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കി മടങ്ങും. സല്മാന് രാജാവുമായും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും.
തിങ്കളാഴ്ച രാത്രിയില്‍ റിയാദില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിക്ക് ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ തിരക്കിട്ട പരിപാടികളാണുള്ളത്. രാവിലെ ഏതാനും സൗദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് സല്മാന് രാജാവൊരുക്കുന്ന വിരുന്നില്‍ പങ്കെടുന്ന അദ്ദേഹം തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ ഉടമ്ബടി ഒപ്പുവെക്കും. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യയില്‍നിന്ന് ഉന്നതതല പ്രതിനിധി സംഘവുമായെത്തുന്ന അദ്ദേഹം വിവിധ സൗദി മന്ത്രിമാരും വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിലും സംബന്ധിക്കും. ഉച്ചകഴിഞ്ഞ് റിയാദില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമമായ 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്' സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന മോദി രാത്രിയില്‍ കിരീടാവകാശി ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിച്ച ശേഷം രാത്രിയില്‍തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.
അതേസമയം, സൗദി സന്ദർശനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്താന് വീണ്ടും വ്യോമപാത നിഷേധിച്ചു. സൗദി അറേബ്യയിലേക്ക് പോകാനായി തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ നിരസിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. തീരുമാനം ഇന്ത്യന്‍ ഹൈക്കമ്മിഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു.
ജമ്മുകശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് പാക് നടപടിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന് ഞായറാഴ്ച കരിദിനം ആചരിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon