തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് നേരിടുന്ന അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി തന്നെ ഇടപെട്ട് കേസ് പിന്‍വലിക്കണമെന്നും അടൂരിന് നിയമസഹായമുള്‍പ്പെടെ വേണ്ടതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് കോടിയേരി ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്. കേസ് ചുമത്തപ്പെട്ട സാഹചര്യവും ഭരണകൂടത്തിന്റെ വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് നടപടികളെക്കുറിച്ചും ആശങ്ക ഇരുവരും പങ്കുവെച്ചു. അടൂരിന് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് കോടിയേരി മടങ്ങിയത്.
ഹിന്ദുമതത്തിന്റെ പേരിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലാണ് അടൂര്‍ ഉള്‍പ്പെടെ 49 സാംസ്കാരിക നായകര്‍ക്കെതിരെ ബിഹാറില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon