മഞ്ചേശ്വരം: ശബരിമലയിൽ ആചാരം പാലിച്ച് ആർക്ക് വേണമെങ്കിലും പ്രവേശനമാകാമെന്ന് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റെ. ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളാണ് ഞാൻ.
പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവർ അത് പാലിക്കണമെന്നുള്ള വിശ്വാസം എനിക്കുണ്ട്. അത് പാലിക്കാതെ ആര് പോയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി നടപ്പാക്കേണ്ടതാണ്. അതിനെ കുറിച്ച് സർക്കാരാണ് പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും ശങ്കർ വ്യക്തമാക്കി. കാസർകോട് പ്രസ് ക്ലബ്ബിൽ നടന്ന സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
This post have 0 komentar
EmoticonEmoticon