കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പരാതിക്കാരന്‍ റോജോയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. രാവിലെ വടകര റൂറല്‍ എസ്.പി ഓഫീസില്‍ എത്തിയാണ് റോജോ മൊഴി നല്‍കുക. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഇന്നലെയാണ് റോജോ അമേരിക്കയിൽ നിന്നും എത്തിയത്.
അച്ഛൻ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരൻ റോയ് എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയതോടെയാണ് കൂടത്തായ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. മൊഴി നല്‍കാന്‍ എത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയിലില്‍ അയച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് റോജോ അമേരിക്കയില്‍ നിന്ന് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മരണത്തില്‍ ദുരൂഹത തോന്നാനുണ്ടായ കാരണമടക്കം അന്വേഷണ സംഘം വിശദമായി ചോദിച്ചറിയും. ഐ.സി.ടി എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനകള്‍ ഇന്നും തുടരും.
അതേസമയം ഇന്നലെ രാത്രി വൈകിയും പൊന്നാമറ്റത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായെത്തിയെ പൊലീസ് തെളിവെടുത്തിരുന്നു. വൈകിട്ട് ആറുമണിയോടെ ഫൊറന്‍സിക് സംഘം പൊന്നാമറ്റം വീട്ടിലെത്തി പരിശോധന തുടങ്ങുകയായിരുന്നു. പരിശോധന രണ്ടു ദിവസം തുടരുമെന്നും അതിനുശേഷമേ എന്തെങ്കിലും പറയാനാകുവെന്നും ഫൊറന്‍സിക് സംഘം അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon