പാലക്കാട്: മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്ന അട്ടപ്പാടി മഞ്ചക്കണ്ടി ഊരിലേക്ക് പോകുന്നതിന് സി.പി.ഐ പ്രതിനിധി സംഘത്തിന് വനംവകുപ്പ് അനുമതി നൽകിയില്ല. എന്നാൽ എതിപ്പ് അവഗണിച്ച് സംഘം വനത്തിനുള്ളിലേക്ക് പോയി. വ്യാജ ഏറ്റുമുട്ടൽ ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ വെടിവെപ്പ് നടന്ന പ്രദേശം സന്ദർശിക്കുന്നതിനാണ് സംഘം പോകുന്നത്. വനത്തിലേക്ക് പോകുന്നതിന് സംഘത്തിന് പോലീസും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സംഘം മുന്നോട്ട് പോയത്.
അതേ സമയം മാവോവാദി വിഷയത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.1967 മുതലുള്ള നിലപാടാണത്. അത് തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ നാട്ടുകാരെ കണ്ട് സത്യം മനസ്സിലാക്കുന്നതിനാണ് പ്രതിനിധി സംഘത്തെ അയച്ചതെന്നും കാനം വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon