കോഴിക്കോട് : യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യഹര്‍ജികള്‍ കോഴിക്കോട് ജില്ലാ കോടതിയാണ് തള്ളിയത്. കുറ്റസമ്മതം നടത്തിയെന്ന എഫ്ഐആറും തെളിവുകളും നിര്‍ണായകമായി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി. അഭിഭാഷകര്‍ക്ക് പ്രതികളെ കാണാന്‍ അനുമതി. ഇരുവരും കുട്ടികളാണ് ഇവർക്ക് ഒന്നും അറിയത്തില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഇന്നലെ ഹാജരാക്കിയിരുന്നു. ഇനി 14 ദിവസമാണ് റിമാൻഡ് കലാവധി. പൊലീസ് ഇന്ന് ഇരുവരെയും കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചേക്കും. യു.എ.പിഎ നിലനിൽക്കുമെന്ന് ഗവണ്മെന്റ് പ്ലീഡർ ഇന്നലെ കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. യു.എ.പി.എ നിലനിർത്തുന്നതിനുള്ള നിർണായക തെളിവുകളും പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon