തിരുവനന്തപുരം: കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക കൈമാറിയത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്, വി.ഡി.സതീശന്, തമ്പാനൂർ രവി എന്നിവരെയാണ് പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്.
ട്രഷറര്‍ സ്ഥാനത്തേക്ക് സി.പി.മുഹമ്മദ്, കെ.കെ.കൊച്ചുമുഹമ്മദ്, കെ.പി.അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവരിലൊരാളെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന. സെക്രട്ടറി സ്ഥാനത്തേക്ക് വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇരട്ട പദവി ഒഴിവാക്കി കൊണ്ടുള്ള പുതിയ കമ്മറ്റിയാണ് മുല്ലപ്പള്ളി ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇരട്ടപ്പദവി നൽകികൊണ്ടുള്ള ലിസ്റ്റാണ് കൈമാറിയിട്ടുള്ളത്. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളവരിൽ നാലിൽ രണ്ട് പേര്‍ എംപിമാരും ഒരാള്‍ എംഎല്‍എയുമാണ്. തമ്പാനൂർ രവി മാത്രമാണ് ഏകപദവി വഹിക്കുന്നത്.
അതേസമയം, ചെറിയ കമ്മറ്റി എന്ന നിർദേശവും പൊളിയുകയാണ്. ജംബോ ലിസ്റ്റ് തന്നെയാണ് ഇത്തവണയും ഹൈക്കമാൻഡിന് കൈമാറിയിട്ടുള്ളത്. കഴിഞ്ഞതവണ മൂന്ന് വർക്കിങ് പ്രസിഡന്റ് മാരുണ്ടായിരുന്നിടത്ത് അതിലും ഇത്തവണ വർദ്ധനയുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon