മുംബയ് : മഹാരാഷ്ട്രയില്‍ ബി.ജെ.പി - എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം തള്ളി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. അജിത് പവാറിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണ്. എന്‍.സി.പി ശിവസേനയ്ക്കും കോണ്‍ഗ്രസിനുമൊപ്പമാണ്. തീരുമാനമെടുത്തത് എന്‍.സി.പി ഒറ്റക്കെട്ടായെന്നും പവാര്‍ വ്യക്തമാക്കി.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യംപോലും ഇവിടെ പ്രസക്തമല്ല. ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പി ഒറ്റക്കെട്ടായാണു തീരുമാനിച്ചത്. അജിത് പവാറിന്റെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകവുമാണ്. അത് ആശയക്കുഴപ്പമുണ്ടാക്കുകയും ജനങ്ങളില്‍ മോശം കാഴ്ചപ്പാട് സൃഷ്ടിക്കുകയും ചെയ്യും - പവാര്‍ ട്വീറ്റ് ചെയ്തു.
ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യസർക്കാരിന് പിന്തുണയുമായി എൻസിപി എംഎൽഎമാർ എഴുതി ഒപ്പിട്ട കടലാസ് നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാർ ദുരുപയോഗം ചെയ്തെന്നും ഗവർണറെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശരദ് പവാർ വ്യക്തമാക്കി.
താന്‍ ഇപ്പോഴും എന്‍.സി.പിയിലാണെന്ന അജിതിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പവാര്‍. ബി.ജെ.പി-എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്നു അജിത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു.
This post have 0 komentar
EmoticonEmoticon