ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പാർലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യ വിരുദ്ധരാണോ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരാങ്കാവിലെ സി പി എം പ്രവർത്തകരുടെ അറസ്റ്റെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാവോയിസ്റ്റുകളെ തേടി കാടുകയറേണ്ട, അവർ കമ്മ്യൂണിസ്റ്റ് കൂടാരത്തിൽ തന്നെയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു
https://ift.tt/2wVDrVvസിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ
Previous article
അറസ്റ്റിലായ വിദ്യാർത്ഥികളെ തുണച്ച് സിപിഎം നേതാക്കൾ
This post have 0 komentar
EmoticonEmoticon