ads

banner

Wednesday, 13 November 2019

author photo

ന്യൂഡൽഹി: റഫാൽ കേസിലെ പുന:പരിശോധന ഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ 10.30-ന് വിധി പ്രസ്താവിക്കുക. റഫാൽ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്താണ് പുന:പരിശോധന ഹർജികൾ സമർപ്പിച്ചിരുന്നത്. ഈ ഹർജികളിൽ മെയ് പത്തിന് വാദം കേൾക്കൽ പൂർത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു. റഫാൽ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജികൾ സമർപ്പിച്ചത്.  

റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതിയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീകോടതിയിൽ ഹർജികൾ സമർപ്പിച്ചത്. നടപടിക്രമങ്ങൾ മുഴുവൻ അട്ടിമറിച്ചാണ് ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായി ഇടപാട് നടന്നതെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. അഭിഭാഷകരായ മനോഹർ ലാൽ ശർമ, വിനീത് ധന്ദ എന്നിവരാണ് റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത്. തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങും ഇതേ ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. മുൻകേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ എന്നിവരും ഹർജിയുമായി കോടതിയിലെത്തി. ഇതോടൊപ്പം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിഷയം ആളിക്കത്തിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് റഫാൽ ഇടപാട് വിവാദവിഷയവുമായി. 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement