മുംബൈ: നാടകീയ നിമിഷങ്ങളിലൂടെ കലങ്ങി മറിഞ്ഞ് അനിശ്ചിതത്വങ്ങളോടെ മുന്നേറുകയാണ് മഹാരാഷ്ട്ര. ബിജെപിക്ക് പിന്നാലെ സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് നൽകിയ സമയവും അവസാനിച്ചു. സമയം അവസാനിച്ചതിന് പിന്നാലെ എൻസിപിയെ ഗവർണർ ക്ഷണിച്ചതോടെ പുതിയ നീക്കങ്ങള്‍ ശക്തമാകുകയാണ്.
മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് എൻസിപിക്ക് ഗവര്‍ണറുടെ ക്ഷണം ലഭിച്ചത്. ഇന്ന് രാത്രി വരെയാണ് എൻസിപിക്ക് ഗവര്‍ണര്‍ സമയമനുവദിച്ചിട്ടുള്ളത്. കോൺഗ്രസുമായി ചർച്ച നടത്തുന്നുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നുമാണ് എൻസിപി വക്താവ് നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയിൽ സുസ്ഥിര ഭരണം കൊണ്ട് വരാൻ ശ്രമിക്കുമെന്ന് എൻസിപി അവകാശപ്പെടുന്നു. ശരത് പവാർ കോൺഗ്രസ് നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. അതേസമയം കോൺഗ്രസിനും എൻസിപിക്കും സേനയ്ക്കുമിടയിൽ സമവായമായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും. എന്നാൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമായി തന്നെ നടക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon