ads

banner

Saturday, 2 November 2019

author photo

എറണാകുളം:  കൊച്ചി മേയറെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ സര്‍വത്ര ആശയക്കുഴപ്പം. അന്തിമ തീരുമാനമെടുക്കാന്‍ കെപിസിസി പ്രസിഡന്‍റിനെ രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്‍റെ തീരുമാനം വൈകുകയാണ്. മേയറുെട കാര്യത്തിലെ തീരുമാനമെത്താത്തതിനാല്‍ പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്താനുളള ചര്‍ച്ചകളിലും കാര്യമായ പുരോഗതിയില്ല. ‌ഇതിനിടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. 

ആരാകും പുതിയ ഡെപ്യൂട്ടി മേയര്‍ ? ഈ രണ്ടു ചോദ്യങ്ങള്‍ക്ക്  ഉത്തരം തേടിയുളള എറണാകുളത്തെ കോണ്‍ഗ്രസുകാരുടെ കാത്തിരിപ്പിന്‍റെ നീളം കൂടുകയാണ് . ജില്ലയിലെ എ,ഐ ഗ്രൂപ്പുകളിലെ പ്രധാനികളൊന്നിച്ച് മേയറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെപിസിസി പ്രസിഡന്‍റ് മനസ് തുറന്നിട്ടില്ല.

വി.എം.സുധീരനും എം.എം.ഹസനും കെ.വി.തോമസും സൗമിനി ജയിനുവേണ്ടി ഉയര്‍ത്തിയ സമ്മര്‍ദ്ദമാണ് മുല്ലപ്പളളിെയ കുഴപ്പിക്കുന്നത്. ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും കൂടി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് മുല്ലപ്പളളി പറഞ്ഞെങ്കിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം മൂവരും ഒന്നിച്ചിരുന്നുളള ചര്‍ച്ചയ്ക്കും അരങ്ങൊരുങ്ങിയിട്ടില്ല. തീരുമാനം ഉടനുണ്ടാകുമെന്ന് പറയുന്നതിനപ്പുറം മേയറെ മാറ്റുന്ന കാര്യത്തിലെ അന്തിമതീരുമാനത്തിന്‍റെ സമയപരിധി പറയാന്‍ മുല്ലപ്പളളി  തയാറാകുന്നുമില്ല. 

അതുകൊണ്ടു തന്നെ ഡെപ്യൂട്ടി മേയറുടെ കാര്യത്തിലും തീരുമാനം വൈകുകയാണ്. പശ്ചിമ കൊച്ചിയില്‍ നിന്നുളള പ്രേംകുമാറിനാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന . എന്നാല്‍ സൗമിനി ജയിന്‍ മേയര്‍ സ്ഥാനത്തു തുടര്‍ന്നു കൊണ്ട് പ്രേംകുമാറിനെ ഡെപ്യൂട്ടി മേയറാക്കിയാല്‍ സാമുദായിക സമവാക്യങ്ങള്‍ തെറ്റുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. സൗമിനി തുടരുകയാണെങ്കില്‍ പി.‍ഡി.മാര്‍ട്ടിന്‍, കെ.കെ.കുഞ്ഞച്ചന്‍ എന്നിവര്‍ക്കാണ് സാധ്യത. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement