തിരുവനന്തപുരം : മാവോയിസ്റ്റ് വിഷയത്തിൽ ചീഫ് സെക്രട്ടറിയെ തള്ളാതെ മുഖ്യമന്ത്രി നിയമസഭയിൽ. ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലേഖനം എഴുതാൻ ചീഫ് സെക്രട്ടറി സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ ചീഫ് സെക്രട്ടറി ലേഖനം എഴുതിയത് അനുചിതമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം എന്താണെന്ന ചോദ്യം ഉയർത്തിയത്.
https://ift.tt/2wVDrVvHomeUnlabelledചീഫ് സെക്രട്ടറിയെ തള്ളാതെ മുഖ്യമന്ത്രി നിയമസഭയിൽ; ലേഖനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം
This post have 0 komentar
EmoticonEmoticon