ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി ഇന്ന് പരിശോധിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് അനുവാദം നല്‍കിയ ഗവർണ്ണറുടെ നടപടി സുപ്രീം കോടതി പരിശോധിക്കാൻ തീരുമാനിച്ചതോടെ സുപ്രീം കോടതിയുടെ നടപടി കേന്ദ്രസർക്കാരിനും നിർണ്ണായകമാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ സുപ്രീംകോടതി പരിശോധിക്കും. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസിലെ മുഴുവന്‍ കക്ഷികൾക്കും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഭൂരിപക്ഷമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഫട്നാവിസിന് കഴിഞ്ഞോ എന്നാകും കോടതി പ്രധാനമായും പരിഗണിക്കുക. പരിശോധനയുടെ ഫലം എന്തായാലും വിശ്വാസ വോട്ടെടുപ്പിനുള്ള സമയം കോടതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിശ്വാസ വോട്ടെടുപ്പ് മാത്രമേ മുന്‍പിലുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യം കോടതിയെ സമീപിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon