മുംബൈ; മഹാരാഷ്ട്ര മോഡൽ ഗോവയിലും പരീക്ഷിക്കാൻ ശിവസേന നീക്കം. അയൽസംസ്ഥാനമായ ഗോവയിലും സമാനമായ രീതിയിൽ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ് പാർട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കുകയാണെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരും രാഷ്ട്രീയ ഭൂകമ്പം തന്നെ നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഗോവ ഫോർവേർഡ് പാർട്ടി പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ വിജയ് സർദേശായി ഞങ്ങളുമായി ബന്ധപ്പെട്ടു. കുറഞ്ഞത് നാല് എംഎൽഎമാരുമായി ആശയവിനിമയം നടന്നുവരുകയാണ്. പുതിയൊരു രാഷ്ട്രീയ ചേരി ഗോവയിൽ വൈകാതെ രൂപംകൊള്ളും. മഹാരാഷ്ട്രയിൽ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയിൽ ഒരു അത്ഭുതം പ്രതീക്ഷിക്കാം- വാർത്താ ഏജൻസിയോട് സഞ്ജയ് റാവത്ത് പറഞ്ഞു.
ബിജെപി വിരുദ്ധ ചേരി മറ്റ് സംസ്ഥാനങ്ങളിലും ശാക്തികചേരിയായി മാറും. മഹാരാഷ്ട്ര കഴിഞ്ഞാൽ ഗോവ. അതിന് ശേഷം മറ്റ് സംസ്ഥാനങ്ങൾ. അങ്ങനെ ഇന്ത്യ മുഴുവൻ ഒരു ബിജെപി വിരുദ്ധ മഹാ രാഷ്ട്രീയ മുന്നണിയുണ്ടാക്കും-സഞ്ജയ് റാവത്ത് പറഞ്ഞു. ഗോവ ഫോർവേർഡ് പാർട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കിയാലും ബിജെപിക്ക് തത്കാലം ഭീഷണിയില്ല. കോൺഗ്രസും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും പിളർത്തി അംഗബലം വർധിപ്പിച്ച ബിജെപിക്ക് ഇപ്പോൾ 27 എംഎൽഎമാരായി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon