കോഴിക്കോട് : യുഎപിഎ ചുമത്തപെട്ട് അറസ്റ്റിലായ സിപിഎം പ്രവർത്തകരായ അലനും താഹക്കുമെതിരെ സിപിഎം നടപടിക്ക് സാധ്യത. നിയോഗിച്ച അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. ജില്ലാസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ചേരും. അതിനിടെ ഇവരെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ ആവശ്യപെട്ടേക്കും.
ഇവരുടെ ജാമ്യ ഹർജി ഇന്നലെ കോടതി തള്ളിയിരുന്നു. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധന ഫലം വന്നാൽ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. അതേസമയം കേസിൽ എഫ്. ഐ. ആർ റദ്ദാക്കണമെന്നാവശ്യപെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon